ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഏറ്റവും ഫലപ്രതമായ മാര്‍ഗം എന്ത് എന്ന് ചോതിച്ചാല്‍ ഒരു ഒറ്റ ഉത്തരമേ ഉള്ളു അത് പ്രകൃതിയില്‍ നിന്നും നമുക്ക് ലഭിക്കുന്ന വിഷമില്ലാതെ വീട്ടില്‍ നട്ട് വളര്‍ത്തിയ ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുക എന്ന് ആണ് .അത്തരത്തില്‍ പെട്ട ആരോഗ്യ ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒരു മരം ആണ് മുരിങ്ങ .മുരിങ്ങയുടെ തൊലി പണ്ടുകാലം മുതല്‍ ഓഷദങ്ങളിലും മറ്റും ചേരുവ ആയി ഉപയോഗിച്ച് വരുന്നു .മുരിങ്ങയുടെ കായ എല്ലാവരും കറികളില്‍ ഉപയോഗിക്കും എന്നാല്‍ മുരിങ്ങയുടെ ഇലയെ ഇന്നത്തെ കാലത്ത് ആരും തന്നെ അത്ര പരിഗണിക്കാറില്ല .ഇത് നന്നാക്കി എടുക്കാനുള്ള ബുദ്ധിമുട്ടും സുലഭമായി കിട്ടുന്നു എന്നതിനാല്‍ അതിനോട് ഒരു താല്‍പ്പര്യം ഇല്ല എന്നതും ആയിരിക്കാം പുതു തലമുറ ഇതിനെ അവഗണിക്കാന്‍ ഉള്ള പ്രദാന കാരണങ്ങള്‍ .മുരിങ്ങയിലെ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരമാണ്. ദിവസവും ഒരു പിടി മുരിങ്ങയിലയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചാല്‍ ഇതു നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ പലതായിരിയ്ക്കും.മുരിങ്ങയില ഒരു പിടി നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തണമെന്നു പറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
പ്രമേഹ രോഗം ഉള്ളവര്‍ സ്ഥിരമായി മുരിങ്ങയില കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണു .സ്ഥിരമായി മുരിങ്ങയില കഴിക്കുന്നത് ഷുഗറിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും .
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഒരു പിടി മുരിങ്ങയില വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച ശേഷം ആ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉള്ള നല്ലൊരു മാര്‍ഗം ആണ് .
മുരിങ്ങയിലയില്‍ ധാരാളമായി കാല്‍സ്യവും ധാതുക്കളും അടങ്ങിയിട്ടുണ്ട് .ആയതിനാല്‍ മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നു . അകാല നര ഉണ്ടാകുന്നതിനു നല്ലൊരു പരിഹാരം ആണ് മുരിങ്ങയില ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.
മുരിങ്ങയിലയെ ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ എന്ന് തന്നെ വിശേഷിപ്പിക്കാം . അതിനാല്‍ തന്നെ നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും. മുരിങ്ങയിലയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു ആയതിനാല്‍ മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നല്ലൊരു മാര്‍ഗം ആണ് .ഇതിലെ നാരുകള്‍ മലബന്ധം അകറ്റുന്നതിന് ഏറെ നല്ലതാണ്. ദഹനം പെട്ടെന്ന് നടക്കാന്‍ സഹായിക്കും.
വൈറ്റമിന്‍ സി കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നല്‍കും. ഇത് പനി, ജലദോഷം പോലുള്ള രോഗത്തോട് പൊരുതും. ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുവാനും പുരുഷന്മാരുടെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും മുരിങ്ങയില വളരെ നല്ലതാണ്.
ആനീമിയ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ മുരിങ്ങയില കൂടുതലായി കഴിക്കുന്നത് വളരെ നല്ലതാണു .ഇതില്‍ ധാരാളമായി ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ഇത് അനീമിയയെ ചെറുക്കും .പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് വളരെ നല്ലതാണു കാരണം ഗര്‍ഭാവസ്ഥയില്‍ ആണ് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ അനീമിയ കാണപ്പെടുന്നത് .
മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.