ഒരു ഫേസ്ബുക്ക് പ്രണയകഥയാണ് താമരശേരിയില്‍ നിന്ന് വാര്‍ത്തയാകുന്നത്. 31കാരി ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. അതും എട്ടു വയസ് കുറവുള്ള കാമുകനൊപ്പം.
താമരശ്ശേരി ഈങ്ങാപ്പുഴയിലെ 31കാരി വീട്ടമ്മയും 23കാരന്‍ കാമുകനുമാണ് അറസ്റ്റിലായത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദിവ്യ (31) കാമുകന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുല്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ആറുമാസം മുമ്പായിരുന്നു ദിവ്യ രാഹുലിനെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും ദിവ്യ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുകയുമായിരുന്നു.
യുവതിയെ കാണാതായതിന്റെ പിറ്റേദിവസം ഭര്‍ത്താവ് താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. ഇവരെ പിന്നീട് താമരശേരി കോടതിയില്‍ ഹാജരാക്കി. ബാലവകാശ നിയമപ്രാകവും യുവതിക്കെിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, ദിവ്യ തന്നെ നിര്‍ബന്ധിച്ച് കൊണ്ടു പോയെന്നാണ് കുട്ടികാമുകന്‍ പറയുന്നത്.