പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും നല്ല ചിരിയാണ് എല്ലാവരുടേയും മനസ്സിനെ സന്തോഷിപ്പിക്കുന്നത്. എന്നാല്‍ ചിരിയ്ക്കുന്നത് വായ് തുറന്നാകുമ്പോള്‍ അവിടെ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മാത്രമേ മനസ്സും വായും തുറന്ന് ചിരിയ്ക്കാന്‍ കഴിയുകയുള്ളൂ.
പല്ലിലെ കറ കളയാന്‍ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാം. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ദന്തഡോക്ടറെ സമീപിയ്‌ക്കേണ്ട എന്നതും ഒരു നേട്ടം തന്നെയല്ലേ. ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ പ്രകൃതിദത്തമായി പല്ലിലെ കറയ്ക്ക് പരിഹാരം കാണാം എന്ന് നോക്കാം.
എത്രയൊക്കെ ബ്രഷ് ചെയ്താലും പല്ലിലെ കറ ഇല്ലാതാവില്ല. ബ്രഷ് ചെയ്യുന്നത് നല്ലതാണെങ്കിലും പല്ലിലെ കറ കളയാന്‍ വെറുതേ ബ്രഷ് ചെയ്താല്‍ മാത്രം പോര.
- തക്കാളി നീരും ബേക്കിംഗ് സോഡയും: തക്കാളി നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെ യ്ത് എന്നും രാവിലെ പല്ല് തേയ്ക്കുക. 10 മിനിട്ട് ഇത് കൊണ്ട് പല്ല് തേച്ചാല്‍ 10 ദിവസത്തിനുള്ളില്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും.
- അത്തിപ്പഴം: അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. അത്തിപ്പഴം കഴിയ്ക്കുന്നത് പല്ലിന് ആരോഗ്യവും ഉറപ്പും നല്‍കുന്നു. ഇതിന്‍റെ കറ പല്ലിലെ കറയെ ഇല്ലാതാക്കുന്നു.
- വെളിച്ചെണ്ണ: വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിലെ കറ കളയാം.ദിവസവും വെളിച്ചെണ്ണ കവിള്‍ കൊള്ളുക ഇത് പല്ലിലെ കറ കളയാന്‍ സഹായിക്കുന്നു ഒരു ആഴ്ചയില്‍ തന്നെ മാറ്റം അറിയാന്‍ കഴിയും