ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്‍പനയ്ക്കു ദൂരപരിധി നിശ്ചയിച്ചുള്ള വിധിയില്‍നിന്നു കള്ളുഷാപ്പുകളെ ഒഴിവാക്കണമെന്ന ഹര്‍ജികളെ പിന്തുണച്ചു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹര്‍ജികള്‍ ഇടക്കാല ഉത്തരവിനായി ഈ മാസം എട്ടിനു പരിഗണിക്കും.
കള്ള് ലഘുമദ്യമാണെന്നും അബ്കാരി നിയമത്തില്‍ കള്ളിനെ നാടന്‍മദ്യത്തിന്റെ ഗണത്തിലാണു പെടുത്തിയിട്ടുള്ളതെന്നും നേരത്തേ കോടതിയില്‍ വാക്കാല്‍ പറഞ്ഞ നിലപാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലും ആവര്‍ത്തിച്ചു.
കള്ളുഷാപ്പുകള്‍ക്കു ഡ്രൈ ഡേ വ്യവസ്ഥ ബാധകമാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷനും വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയനുമാണ് (എഐടിയുസി) ഹര്‍ജിക്കാര്‍