സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണി മരിച്ചു. എട്ടു മാസം പ്രായമായ കുഞ്ഞിനെ യുവതിയുടെ ഉദരത്തില്‍ നിന്ന് സുരക്ഷിതമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈരാറ്റുപേട്ട തീക്കോയി അറുകുലപാലത്തിനു സമീപമാണ് സംഭവം. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34)ക്കാണ് ദാരുണാന്ത്യം.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാഷിദയുടെ കബറടക്കം നടത്തി. ഫനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
തലക്കു ഗുരുതരമായി പരിക്കേറ്റ നാഷിദയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നില വഷളായതോടെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.