ഇന്ത്യൻ ബാലിക ഷെറിൻ മാത്യൂസിെൻറ മരണം ക്രൂരപീഡനംമൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .മൂന്നു മാസത്തിനു ശേഷമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. 2017 ഒക്ടോബർ ഏഴിനാണ് റിച്ചാർഡ്സണിലെ വീട്ടിൽനിന്ന് ഷെറിനെ കാണാതായത്.
അതേസമയം, മൃതദേഹം തീർത്തും അഴുകിയതിനാൽ മരണത്തിന് ഇടയാക്കിയ ഏകകാരണം എന്താണെന്ന് കണ്ടെത്താനായില്ല.ഷെറിൻ നരഹത്യയുടെ ഇരയാണെന്ന് ഡാളസിലെ മെഡിക്കൽ എക്സാമിനർ പറഞ്ഞു. വെസ്ലി മാത്യൂസിെൻറയും സിനി മാത്യൂസിെൻറയും ദത്തുപുത്രിയായിരുന്നു ഷെറിൻ. കുട്ടിയെ മുറിവേൽപിച്ചെന്ന കുറ്റത്തിന് വെസ്ലിയും കുട്ടിയെ ഉപേക്ഷിക്കുകയും അപകടപ്പെടുത്തുകയും ചെയ്തെന്ന കുറ്റത്തിന് സിനിയും ഡാളസ് ജയിലിലാണ്.
പൊലീസിെൻറ ഉൗർജിത അന്വേഷണത്തിൽ ഒക്ടോബർ 22ന് ഡാളസിലെ കൾവർട്ടിന് അടിയിൽനിന്ന് മൃതദേഹം കണ്ടെത്തി. പല്ലുകൾ പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.