ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാല്പത് വയസ്സ് തോന്നിക്കുന്ന മൃതദേഹം രാംപ്രവേശ് എന്നൊരാളുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആത്മഹത്യ ചെയ്തതായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ക്യാമ്പസില്‍ സുരക്ഷാ ഉദ്യോഗസ്ഥനായോ തൊഴിലാളിയായോ ജോലി ചെയ്തിരുന്നയാളാണ് രാംപ്രവേശ് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.