ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമില്ല, രണ്ട് മനസുകളുടെ തീരുമാനവും അംഗീകാരവും മതി ; സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അവതാരികയും നടിയുമായ പേളി മാണി പറയുന്നതിങ്ങനെ

Shalini by Shalini
January 2, 2018
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

ഒരുമിച്ച് ജീവിക്കാന്‍ രണ്ടു മനസുകളുടെ തീരുമാനവും അംഗീകാരവും മതി. അവര്‍ക്കതില്‍ പ്രശ്നമൊന്നുമില്ലെങ്കില്‍ മറ്റുള്ളവര്‍ക്കെന്താ കുഴപ്പം ? പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ഒന്നിച്ചു ജീവിക്കാന്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തിന്റെ ആവശ്യം ഇല്ലെന്ന് നടിയും അവതാരകയുമായ പേളി മാണി. സിനിമാലോകത്ത് ഭയാനകമായ രീതിയില്‍ അരങ്ങേറുന്നു എന്ന് പലരും പരാതിപ്പെടുന്ന കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസത്തെക്കുറിച്ചും പേളി തന്റെ അഭിപ്രായം വ്യക്തമാക്കുകയുണ്ടായി.ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണു പേളി സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞത്.  വിവാഹം കഴിക്കാതെ വര്‍ഷങ്ങളായി ഒന്നിച്ച് ജീവിക്കുന്നവരെ എനിക്കറിയാം. സമൂഹം അവര്‍ക്കെതിരായിരുന്നു. പക്ഷേ അവരിന്നും ഒരുമിച്ചാണ്. അവര്‍ എതിര്‍ത്തത് കല്യാണം എന്ന ചടങ്ങിനെയാണ്. ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമില്ല, രണ്ട് മനസുകളുടെ തീരുമാനവും അംഗീകാരവും മതി.

പ്രായപൂര്‍ത്തിയായ, സ്ഥിരവരുമാനമുള്ള ആണും പെണ്ണും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്താണ് പ്രശ്നം? പക്ഷേ പഠിക്കുന്ന സമയത്ത് വീട്ടുകാരുടെ ചെലവില്‍ ലിവിംഗ് ടുഗദര്‍ ആവാമെന്ന് കരുതരുത്. കുടുംബത്തെ അപമാനിക്കുന്ന രീതിയില്‍, മാതാപിതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധത്തില്‍ ഒരു റിലേഷന്‍ഷിപ്പിനും മുതിരരുത്.ഒരു പെണ്ണിന് സുരക്ഷിതത്വം കിട്ടുന്നത് വിവാഹിതയായി പുരുഷനൊപ്പം ജീവിക്കുമ്പോഴാവാം. എന്നുവെച്ച് അല്ലാതെ ഒരുമിച്ച് ജീവിക്കുന്നത് തെറ്റാണെന്നല്ല. കാസ്റ്റിംഗ് കൗച്ച് എന്നു കേട്ടിട്ടേ ഉള്ളൂ. എനിക്കങ്ങനെ ഒരനുഭവമില്ല. എന്നോടാരും പറഞ്ഞിട്ടുമില്ല. ഡി ഫോര്‍ ഡാന്‍സ് സമയത്ത് കൂടെ ഉള്ളവര്‍ക്കൊക്കെ സിനിമയില്‍ നിന്ന് നല്ല ഓഫറുകളുണ്ടായിരുന്നു. എനിക്ക് മാത്രം നല്ല അവസരങ്ങളൊന്നും വരുന്നില്ലല്ലോ എന്ന് പ്രസന്ന മാസ്റ്ററോട് ഞാന്‍ പറഞ്ഞു. ”നിന്നെ എല്ലാവര്‍ക്കും പേടിയാണ്, അതുകൊണ്ടാണാരും വിളിക്കാത്തത്.” എന്നായിരുന്നു മറുപടി. എന്നെ പേടിയാണെന്നത് നല്ല കാര്യമായിട്ടാണ് തോന്നിയത്. എന്റെ സംവിധാനത്തില്‍ ഒരു സിനിമ ഉണ്ടായാല്‍ ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ കഥാപാത്രത്തിന്റെ പ്രാധാന്യമനുസരിച്ചായിരിക്കും അഭിനേതാക്കളെ തെരഞ്ഞെടുക്കുക.

സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് പല പ്രശ്നങ്ങളുമുണ്ട്. ആണും പെണ്ണും ഒരുമിച്ച് ജോലി ചെയ്യുന്നിടത്തെല്ലാം ഇതുണ്ടാകും. പക്ഷേ ഒരാള്‍ തന്റെ സ്വാധീനമുപയോഗിച്ച് മറ്റൊരാളുടെ അവസരം തട്ടിയെടുക്കരുത്. അങ്ങനെ ചെയ്യുമ്പോള്‍ സ്വന്തം വില കുറയുകയാണ് ചെയ്യുന്നത്. അവര്‍ വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുമ്പോള്‍ ചെയ്തതോര്‍ത്ത് കുറ്റബോധം തോന്നും. അവസരങ്ങള്‍ക്കായി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതിരുന്നവര്‍ക്ക് കുറ്റബോധമില്ലാതെ കണ്ണടയ്ക്കാം. കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ ഉണ്ടാകാം. പക്ഷേ അതൊരു ആണിന്റെ മാത്രം തെറ്റല്ല, പെണ്ണും ചേര്‍ന്ന് ചെയ്യുന്നതാണ്. ആണുങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.

ShareTweetSendShareShare
Previous Post

സീറോയിൽ ഷാരൂഖ് കുള്ളൻ വേഷത്തിൽ , ടീസർ കാണാം

Next Post

ഇന്നലെ  വൈകുന്നേരം അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA