പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം മൈ സ്റ്റോറിക്കാണ് ജൂഡിന്‍റെ പിന്തുണ. ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരസ്യ പിന്തുണയുമായി ജൂഡ് രംഗത്ത് വരുന്നത്. ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്ന് ഫേസ്ബുക്കില്‍ ജൂഡ് വ്യക്തമാക്കി. സപ്പോര്‍ട്ട് സിനിമ എന്ന ഹാഷ്ടാഗിലാണ് ജൂഡിന്‍റെ പോസ്റ്റ്.
പാര്‍വതിയുടെ പ്രസ്താവനയെ നേരത്തെ ജൂഡും വിമര്‍ശിച്ചിരുന്നു. ഇരുവരുടെയും ഓണ്‍ലൈന്‍ പോസ്റ്റ് യുദ്ധവും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പാര്‍വതിക്കെതിരെ നടക്കുന്ന ഡിസ്‌ലൈക്ക് ക്യാമ്പയിന് തന്‍റെ പിന്തുണയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജൂഡ് ഇപ്പോള്‍.
മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പാര്‍വതി പ്രസ്താവന നടത്തിയതിന് ശേഷം അവര്‍ക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചിരുന്നു. മമ്മൂട്ടിയുടെ ആരാധകരുടെ നേതൃത്വത്തില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിന്‍റെ ഭാഗമാണ് പുതിയ ക്യാമ്പയിനും.