1992 മാര്‍ച്ച് 27ന് കേട്ടയത്ത് പയസ് ടെന്ത് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ െപാലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്ബതര മാസവും അേന്വഷിച്ച കേസ് 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് നിലവില്‍ കേസിലെ പ്രതികള്‍.
തെളിവ് നശിപ്പിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം എന്നീ ജോമോന് പുത്തന്പുരയ്ക്കലിെന്റ ഹരജിയിലും മുന്‍ ആര്.ഡി കിഷോര്‍, ക്ലര്‍ക്ക് മുരളീധരന് എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന കെ.ടി. മൈക്കിളിെന്റ ഹരജിയിലുമാണ് വിധി പറയുക.
രണ്ട് ഹരജികളിലും വാദം കേട്ട ജഡ്ജി ജെ. നാസര്‍ വിധി ഈ ആഴ്ചതന്നെ പറയുമെന്നും പ്രതികള്‍ നല്കിയ വിടുതല്‍ ഹരജയില്‍ വാദം വെള്ളിയാഴ്ചതന്നെ പരിഗണിക്കുമെന്നും പറഞ്ഞു.