മെസിയേക്കാള്‍ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്ന് മുന്‍ റയല്‍ മഡ്രിഡിന്റെ ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസ്.ഫുട്‌ബോളിനെപ്പറ്റി സംസാരിക്കുമ്പോള്‍ നമ്മള്‍ നെയ്മര്‍, മെസി, റൊണാള്‍ഡോ എന്നിവരെപ്പറ്റിയാണ് സംസാരിക്കാറുള്ളത്. ക്രിസ്റ്റ്യാനോ അനുദിനം മെച്ചപ്പെടുന്ന കളിക്കാരനാണ്.
ഫോക്‌സ് സ്‌പോര്‍ട്‌സില്‍ കാര്‍ലോസ് പറഞ്ഞു. 2017ലെ മികച്ച കളിക്കാരനുള്ള ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോക്ക് നല്‍കിയതിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ബ്രസീലിയന്‍ ഇതിഹാസ താരം പറഞ്ഞു.
ക്രിസ്റ്റിയാനോ പരിശീലനം നടത്തുന്നത് ദിവസവും കാണുന്നയാളാണ് ഞാന്‍. അദ്ദേഹത്തിന്റെ രീതികള്‍ അതിശയകരമാണ്. ഓരോ ദിവസവും മെച്ചപ്പെടാനാണ് ക്രിസ്റ്റ്യാനോ ശ്രമിക്കുന്നത്. അതാണ് ക്രിസ്റ്റിയാനോക്കും മെസിക്കുമിടയിലെ വ്യത്യാസം. എന്നാല്‍ മെസി ഒരു പ്രതിഭാസമാണ്.
പക്ഷേ, പരിശീലനം, പ്രൊഫഷണലിസം, ഫോക്കസ്, പ്രചോദനം, കിരീട നേട്ടങ്ങള്‍ ഇക്കാര്യത്തിലെല്ലാം മുന്‍തൂക്കം ക്രിസ്റ്റിയാനോക്ക് തന്നെയാണ്.ഓരോ ദിവസവും കഠിനാധ്വാനത്തിലൂടെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ക്രിസ്റ്റ്യാനോ മെസിയെയും നെയ്മറിനെയും പിന്നിലാക്കുന്നുവെന്നും ഫുട്‌ബോളര്‍മാര്‍ക്ക് മാതൃകയാണ് പോര്‍ച്ചുഗീസ് താരമെന്നും കാര്‍ലോസ് പറഞ്ഞു.