ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

നടി ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തനിക്ക് വേണം ; ദിലീപ് കോടതിലേയ്ക്ക്

Shalini by Shalini
January 1, 2018
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിൻറെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്. പൊലീസിന്റെ നടപടി ബോധപൂര്‍വമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് തന്നിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള സാക്ഷിമൊഴികളാണ് സിനിമാ മേഖലയില്‍ നിന്നുണ്ടായത്.കാവ്യയും ദിലിപും തമ്മിലുള്ള ബന്ധം തന്നെ അറിയിച്ചത് അക്രമത്തിനിരയായ നടിയാണന്നാണ് മഞ്ജുവാര്യരുടെ മൊഴി. ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ നടി കഥയില്ലാതെ പറയുന്നതായാണ് ദിലീപ് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് നടിയോട് വഴക്കിട്ടു. നടിയോട് ദിലീപിന് ദേഷ്യമുള്ളതായി സംയുക്താവര്‍മ മൊഴി നല്‍കി. കാവ്യയുമായുള്ള ബന്ധം തുറന്നു പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.പിന്നീട് നടിക്ക് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. വിവാഹ മോചനത്തിന് ശേഷം മഞ്ജുവിന്റെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പിന്മാറാന്‍ ദിലീപ് തന്നെ പ്രേരിപ്പിച്ചതായി കുഞ്ചാക്കോ ബോബനും മൊഴി നല്‍കി. സ്വമേധയാ നിഷേധിക്കണമെന്നായിരുന്നു ആവശ്യം പിന്നീട് കസിന്‍സ് എന്ന സിനിമയില്‍ തന്നെ പുറത്താക്കാന്‍ ശ്രമിച്ചു.

സംയുക്താ വര്‍മ്മയേയും കുഞ്ചാക്കോ ബോബനേയും സാക്ഷിയാക്കിയത് മഞ്ജു വാര്യരുടെ ഇടപെടലാണെന്നാണ് ദിലീപിന്റെ പക്ഷം. കഴിഞ്ഞ ദിവസം കോടതിയിലെത്തി രേഖകള്‍ പരിശോധിക്കുകയും കുറ്റപത്രം ഏറ്റുവാങ്ങുകയും ചെയ്ത ദിലീപ് ഞെട്ടിയത് സഹപ്രവര്‍ത്തരുടെ മൊഴിയിലാണ്. കാവ്യയും താനുമായുള്ള പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെടാന്‍ കാരണമെന്ന് തെളിയിക്കുന്ന മൊഴികളാണ് ഇവ. വിവിഐപി സാക്ഷികളുടെ പേരുവിവരം പുറത്തുവന്നതോടെ നടിയെ ആക്രമിക്കപ്പെട്ട കേസിലെ വിചാരണയും തീപാറും.അതിനിടെ കേസില്‍ അച്ഛനു വേണ്ടി സാക്ഷി പറയാന്‍ തയ്യാറാണെന്ന നിലപാടിലാണ് മകള്‍ മീനാക്ഷി. അച്ഛനും അമ്മയും പിണങ്ങാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുള്ള തര്‍ക്കമല്ലെന്ന് സാക്ഷി പറയാനാണ് മീനാക്ഷി തയ്യാറാകുന്നത്. ശ്രീകുമാര്‍ മേനോനാണ് മഞ്ജുവിനേയും ദിലീപിനേയും പിരിച്ചതെന്നാണ് പൊലീസിന് കാവ്യ നല്‍കിയിരിക്കുന്ന മൊഴി. ഇതിന് സമാനമായിട്ടാകും മീനാക്ഷിയും കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നത്. എന്നാല്‍ താന്‍ അഴിക്കുള്ളിലായാലും മകളെ കോടതിയില്‍ ഹാജരാക്കില്ലെന്ന നിലപാടിലാണ് ദിലീപ്. മകളെ കൊണ്ട് സാക്ഷി പറയിച്ച് തനിക്ക് രക്ഷപ്പെടേണ്ടെന്നാണ് ദിലീപ് അടുപ്പക്കാരോട് പറയുന്നത്. ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് ദിലീപ് അടുപ്പക്കാരോട് പറഞ്ഞു കഴിഞ്ഞു.

 

അമേരിക്കന്‍ പര്യടനത്തിന്റെ അവസാന ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ കാവ്യയുമായി ദിലീപ് ഏറെ നേരെ സംസാരിച്ചതിന് താന്‍ സാക്ഷിയാണെന്നാണ് റിമി ടോമി പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. നടി അക്രമിക്കപ്പെട്ട കാര്യം താന്‍ കാവ്യയെ വിളിച്ച് പറഞ്ഞപ്പോള്‍ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും റിമി ടോമിയുടെ മൊഴിയിലുണ്ട്. ഇത് ദിലീപിന് തീര്‍ത്തും തിരിച്ചടിയാണ്. കേസില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് അമ്പതുപേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതെസമയം, കുറ്റപത്രം കൈപ്പറ്റാന്‍ പള്‍സര്‍ സുനിയടക്കം 6 പ്രതികളെ പൊലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കാത്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ShareTweetSendShareShare
Previous Post

രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Next Post

പ്രിയദര്‍ശന്റെ സസ്‌പെന്‍സ് നിറച്ച പിറന്നാള്‍ ആശംസകൾ ആർക്കു വേണ്ടിയായിരുന്നു ?? സംഭവം മകൾ കല്യാണി പൊളിച്ചടുക്കിയത് ഇങ്ങനെ ..

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA