ഇന്ന് മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത ഒരു കാര്യമാണ് മോഹൻ ലാലിൻറെ പുതിയ രൂപമാറ്റം .പ്രശസ്ത സംവിധായകന്‍ ഫാസിലാണ് ഇപ്പോൾ ലാലേട്ടൻറെ രൂപത്തെക്കുറിച്ചുള്ള തൻറെ പ്രതികരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ രുപമാറ്റം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആദ്യം കണ്ട പയ്യനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ഫാസില്‍ പറഞ്ഞത്. പുലിമുരുകന്റെ അപ്പുറം പുലി ഒടിയനൊക്കെ ആയി വരാനുള്ള തയ്യാറെടുപ്പിലാണ് ലാലെന്നും ഫാസില്‍ സരസമായി പറഞ്ഞു.
ഫാസിലിനെ കൂടാതെ ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയവരും ലാലിനെ കുറിച്ച് വാചാലരായി. ലാല്‍ ഭയങ്കര കുറമ്പനാണെന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്.മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കര്‍ 2016’ പുരസ്‌കാരം മോഹന്‍ലാലിനാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ന്യൂസ് മേക്കര്‍ 2016 ആയി മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്.