ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി ദുബായില്‍ എനിക്കൊപ്പം എത്തിയ ഭാര്യയെയും മക്കളെയും വിമാനത്തില്‍ കയറ്റാന്‍ സാധിക്കില്ലെന്നു പറഞ്ഞു. മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ പക്കല്‍ അതുണ്ടായിരുന്നില്ല. ഇപ്പോള്‍ രേഖകള്‍ക്കായി ദുബായ് വിമാനത്താവളത്തില്‍ അവര്‍ കാത്തിരിക്കുകയാണ്. എമിറേറ്റ്സ് എയര്‍ലൈന്‍ കാണിച്ചത് തികച്ചും അനീതിയാണ് ‘
.’ – ധവാന്‍ പ്രതികരിച്ചു.
മുംബൈയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് എന്തുകൊണ്ട് രേഖകളെ കുറിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍ ചോദിച്ചില്ലെന്നും ധവാന്‍ ചോദിക്കുന്നു. അതേസമയം എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥരിലൊരാള്‍ മോശമായി പെരുമാറിയെന്നും ധവാന്‍ പറയുന്നു.

നേരത്തെ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേവ്സണിനും എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്നും മോശം അനുഭവമുണ്ടായിരുന്നു.ജനുവരി 5 മുതല്‍ ഫെബ്രുവരി 24 വരെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര .
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് കൈയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ധവാന്റെ കുടുംബത്തിന്റെ യാത്ര തടഞ്ഞത്.