പാചകവാതക സിലിണ്ടറിന് (എല്‍പിജി) മാസംതോറും വില കൂട്ടാനുള്ള തീരുമാനം കേന്ദ്ര സര്ക്കാര്‍ പിന്‍വലിച്ചു.നാലു രൂപവീതം പ്രതിമാസം കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നാണ് കേന്ദ്രം പിന്മാറിയത്.
പാവങ്ങള്‍ക്കു സൗജന്യ പാചകവാതകം നല്‍കാനുള്ള പദ്ധതിയോടൊപ്പം സാധാരണക്കാര്‍ക്ക് നല്‍കുന്ന സിലിണ്ടറിന് മാസാമാസം വിലവര്‍ധനയും എന്ന വൈരുധ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണു നടപടി.