കൊച്ചി: ഗായകൻ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. കായല്‍കയ്യേറ്റ വിഷയത്തിലാണ് എം.ജി ശ്രീകുമാറിനെതിരെ ആരോപണം ഉയർന്നത് .ഗായകന്‍ ബോള്‍ഗാട്ടി പാലസിന് സമീപം വാങ്ങിയ 11.50 സെന്റ് സ്ഥലത്ത് കായല്‍കയ്യേറ്റം നടത്തിയെന്നാണ് ആരോപണം.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത് . ത്വരിതാന്വേഷണം നടത്തിയ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കോടതി നടപടി.
ഫെബ്രുവരി 19നു മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടം ലംഘിച്ചും കെട്ടിട നിര്‍മ്മാണം നടത്തിയെന്നു പരാതിയില്‍ പറയുന്നു. മുളവുകാട് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇതിനു അനുമതി നല്‍കിയത് നിയമവിരുദ്ധമായിട്ടാണ്. ഇതിനു എതിരെ ഞ്ചായത്ത് സെക്രട്ടറി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഗിരീഷ് ബാബു കോടതിയെ അറിയിച്ചു.