ഭര്‍ത്താവിന് അപകടമുണ്ടായെന്നു പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ആശുപത്രിയിലേക്കെന്ന് പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച കേസില്‍ കൂട്ടുപ്രതി അറസ്റ്റില്‍. മൂന്നുവയസുകാരിയായ മകളുടെ മുന്നില്‍ വെച്ചായിരുന്നു രണ്ടു മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത് . ഇടുക്കി പുല്‍പ്പാറ സ്വദേശി രമേശാണ് പിടിയിലായത് .ജൂണ്‍ രണ്ടിനാണ് സംഭവം.പ്രധാന പ്രതിയായ ഉഴവൂര്‍ കൊണ്ടാട് കൂനംമാക്കില്‍ അനീഷിനെ(35) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് രമേശ് ആയിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള മാരുതി 800 കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒറ്റമുറി വീട്ടില്‍ മൂന്ന് വയസുകാരി മകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു പീഡനത്തിനിരയാക്കിയത്. കട്ടിലില്‍ കെട്ടിയിട്ടായിരുന്നു പീഡനമെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും പോലും കൊടുക്കാതെയായിരുന്നു ക്രൂരതയെന്നും യുവതിയുടെ അമ്മ കുറവിലങ്ങാട് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ദിവസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ മാനസികമായി തളര്‍ന്ന യുവതി ഇപ്പോഴും ചികിത്സയിലാണ്. വാഗമണ്ണിലെ വീട്ടിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെങ്കിലും വയനാട്ടിലാണ് തങ്ങള്‍ പോയതെന്നാണ് പ്രതി അനീഷ് പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവും ശക്തമാണ്.