ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

പേരൂർക്കടയിലെ വീട്ടമ്മയുടെ ഘാതകൻ മകൻ ?? ഞെട്ടിക്കുന്ന മൊഴി ഇങ്ങനെ

Shalini by Shalini
December 28, 2017
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്നും കൃത്യം നിർവഹിച്ചത് മകനാണെന്നും പോലീസ് കണ്ടെത്തി . മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപ അശോകിനെയാണ് മകന്‍ കൊന്നത് . എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോകാന്‍ 18,000രൂപ നല്‍കാൻ മകൻ അക്ഷയ് ആവശ്യപ്പെട്ടിരുന്നു . എന്നാൽ ദീപ അത് നൽകാൻ തയ്യാറായിരുന്നില്ല ഇതിൽ പ്രകോപിതനായ അക്ഷയ് അമ്മയെ തറയില്‍ തള്ളിയിട്ട്, കഴുത്തില്‍ ബെഡ്ഷീറ്റ് മുറുക്കി കൊലപ്പെടുത്തിയെന്നാണ് മൊഴിനൽകിയിരിക്കുന്നത് . അതിന് ശേഷം പറമ്പില്‍ കൊണ്ടുപോയി കത്തിമൃതദേഹം കത്തിക്കുകയായിരുന്നു . ക്രിസ്മസ് ദിനത്തില്‍ സിനിമയ്ക്ക് പോയിട്ട് വന്നപ്പോള്‍ അമ്മയെ കണ്ടില്ലെന്നും കുവൈറ്റിലുള്ള സഹോദരിയെ സ്കൈപ്പിലൂടെ ഇക്കാര്യം അറിയിച്ചെന്നുമാണ് അക്ഷയ് ആദ്യം പൊലീസിനോട് പറഞ്ഞത്.സഹോദരിയെ സ്കൈപ്പില്‍ വിളിച്ചത് തനിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കാനായിരുന്നു. അതേസമയം ദീപയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചത് ദീപയെന്ന് ഉറപ്പിക്കാനാണ് ഇത്. അക്ഷയ് കഴക്കൂട്ടത്തെ എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങള്‍ക്ക് തോറ്റു. ഇതിനിടെ ഹ്രസ്വകാല കോഴ്സായ എം.ഇ.പിക്ക് ചേര്‍ന്നു. തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോവാന്‍ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതില്‍ പ്രകോപിതനായി 25ന് പകല്‍ മൂന്നിന് കിടപ്പുമുറിയില്‍ നില്‍ക്കുകയായിരുന്ന ദീപയെ, അക്ഷയ് പിന്നിലൂടെ നിലത്തേക്ക് തള്ളിയിട്ടു. ദീപ തലയിടിച്ച്‌ നിലത്തുവീണയുടന്‍ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വരിഞ്ഞുമുറുക്കി. ഏറെനേരമെടുത്ത് ദീപയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി. മൂന്നുമാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു.

ദീപ അയല്‍ക്കാരുമായി നല്ല സഹകരണത്തിലാണെങ്കിലും അക്ഷയ് ചുറ്റുപാടുമായി വലിയ ബന്ധമൊന്നുമില്ലെന്ന് സമീപവാസികള്‍ പറയുന്നു. അക്ഷയ് സ്ഥിരമായി ദീപയുമായി വഴക്കുകൂടാറുണ്ട്. സംഭവദിവസവും ഉച്ചയ്ക്ക് പണത്തിന്റെ പേരില്‍ വഴക്കുണ്ടായതിനെതുടര്‍ന്ന് ദീപയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. അല്പനേരം കാത്തിരുന്നശേഷം മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി. വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയില്‍ മൃതദേഹം തള്ളി. ചവറുകള്‍ കത്തിക്കാന്‍ അമ്മ വാങ്ങിവച്ചിരുന്ന മണ്ണെണ്ണ കൊണ്ടുവന്ന് മൃതദേഹം കത്തിക്കാന്‍ തുടങ്ങി. കൊലപ്പെടുത്താനുപയോഗിച്ച ബെഡ്ഷീറ്റും തീയിലിട്ടു.വിറകുകഷണങ്ങളും പറമ്പിലെ ഓലയും ചവറുമെല്ലാം കുഴിയിലേക്കിട്ട് കത്തിച്ചു. ഏറെ സമയമെടുത്താണ് മൃതദേഹം കുറേശെയായി കത്തിച്ചത്. 25ന് പകല്‍ നാലോടെ കത്തിക്കാന്‍ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെ 11മണിയായിട്ടും മൃതദേഹം ഭാഗികമായേ കത്തിയിരുന്നുള്ളൂ. അതിന് ശേഷമാണ് ദൃശ്യം മോഡല്‍ ഇടപെടലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതിനായി സഹോദരിയെ സ്കൈപ്പില്‍ വിളിച്ചു. പിറ്റേന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ വീടിന് ഇടതുവശത്ത് കത്തിയ പാടുകള്‍ കണ്ടാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചതെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് ബന്ധുക്കളെയും കൂട്ടുകാരെയും വിവരമറിയിച്ചതെന്നാണ് അക്ഷയ് പൊലീസിന് നല്‍കിയ മൊഴി. എല്‍.ഐ.സി ഏജന്റായ അമ്മയെക്കുറിച്ച്‌ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ക്കും അമ്മയെക്കുറിച്ച്‌ മോശം അഭിപ്രായമാണുള്ളതെന്നും അക്ഷയ് മൊഴിനല്‍കിയിട്ടുണ്ട്. അമ്മയെ കാണാനില്ലെന്ന മൊഴിയില്‍ തുടക്കം മുതല്‍ സംശയമുണ്ടായിരുന്ന പൊലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു. അപ്പോഴാണ് കുറ്റസമ്മതം എത്തിയത്.തിങ്കളാഴ്ച മുതല്‍ ദീപയെ കാണാതായിട്ടും അന്വേഷിച്ചില്ലെന്നതും അയല്‍വാസികളെയും ബന്ധുക്കളെയും അറിയിച്ചില്ലെന്നതും അക്ഷയ് ആദ്യദിവസം കൊടുത്ത പരസ്പരവിരുദ്ധമായ മൊഴിയും ദുരൂഹതയുണ്ടാക്കി. സംശയം തോന്നിയതിനെതുടര്‍ന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനായി ചോദ്യംചെയ്യല്‍ തുടരുന്നതായി പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന ഭര്‍ത്താവ് അശോകും മകള്‍ അനഘയും ഭര്‍ത്താവും ബുധനാഴ്ച നാട്ടിലെത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഡിഎന്‍എ ടെസ്റ്റിനായി മൃതദേഹത്തില്‍നിന്ന് പൊലീസ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ShareTweetSendShareShare
Previous Post

സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍

Next Post

ജി.എസ്.ടി നടപ്പിലാക്കുന്നതിലൂടെ പിരിഞ്ഞു കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനം ലഭിക്കാത്തതാണ് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായത്

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA