ഛോട്ടാ രാജനെ തീഹാര്‍ ജയിലില്‍ വകവരുത്താനുള്ള പദ്ധതിയിലാണെന്ന് റിപ്പോര്‍ട്ട്.രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീഹാര്‍ ജയിലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നീരജ് ഭാവനയുടെ സംഘത്തിലുള്ള ആളുകള്‍ മദ്യപിച്ച ശേഷം ഇതേക്കുറിച്ച് സംസാരിക്കുന്നത് കേട്ട ഒരാളാണ് ഉദ്യോഗസ്ഥരെ ഈ വിവരം അറിയിച്ചതെന്നും ഇതേ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ദാവൂദ് ഇബ്രാഹീമിന്റെയും ഡീ കമ്പനിയുടെയും മുഖ്യശത്രുവാണ് ഛോട്ടാ രാജന്‍. ഇയാള്‍ തടവില്‍ കഴിയുന്ന ഇതേ ജയിലില്‍ തന്നെയാണ് നീരജ് ഭാവനയും കഴിയുന്നത്.ഒരേ ജയിലിലാണെങ്കിലും തമ്മില്‍ കാണാന്‍ പോലും കഴിയുന്ന തരത്തിലുള്ള സെല്ലുകളിലല്ല ഇവര്‍ രണ്ടു പേരുമുള്ളത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് ശേഷം ഛോട്ടാ രാജന് കൊടുക്കുന്ന ഭക്ഷണം പോലും പരിശോധന നടത്തിയ ശേഷമാണ് നല്‍കുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീഹാര്‍ ജയിലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഛോട്ടാ രാജന് തീഹാര്‍ ജയിലില്‍വെച്ച് അപായം സംഭവിച്ചാല്‍ അത് ഇന്ത്യയുടെ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് ചീത്തപ്പേരാകും.