ദുരൂഹ സാഹചര്യത്തിൽ മരിച്ച ഇന്ത്യൻ ബാലികയുടെ ഓർമകളിൽ റെസ്റ്റ്‌ലാൻഡ് ഫ്യൂനറൽ ഹോമിൽ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമർപ്പണവും നടക്കും. ഫ്യൂനറൽ ഹോമിൽ ഷെറിന്റെ പേരിൽ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും.അമേരിക്കയില്‍ ഷെറിനും കുടുംബവും താമസിച്ചിരുന്ന ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്.
നേരത്തെ കുട്ടിയെ ശിക്ഷിച്ചതിനെത്തുടര്‍ന്ന് കാണാതായതാകുകയും രണ്ട് മാസങ്ങള്‍ക്ക് ശേഷം കലുങ്കിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ഷെറിന്റെ വളര്‍ത്തച്ഛനായ വെസ്ലി മാത്യൂസിനെയും മാതാവായ സിനിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ദത്തെടുത്തവരുടെ വീട്ടില്‍ ഷെറിന്റെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നെന്നും വീട്ടുകാര്‍ അവളെ ശാരീരികമായി പീഡിപ്പിച്ചിരുന്നെന്നും വ്യക്തമായിട്ടുണ്ട്.വെസ്ലിയും സിനിയും ഇപ്പോള്‍ ജയിലിലാണ്. ഇവരുടെ സ്വന്തം കുട്ടി ഹൂസ്റ്റണില്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പവും.അച്ഛനമ്മമാരായിരിക്കാന്‍ വെസ്ലിക്കും സിനിക്കും യോഗ്യതയില്ലെന്നാണു കോടതി നിരീക്ഷണം.