പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അച്ഛൻ ക്രൂരമായി പീഡിപ്പിച്ചു. മകളെ പീഡിപ്പിക്കുന്നതിനായി അച്ഛന് കൂട്ടുനിന്ന അമ്മയെയും അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍ പീഡിപ്പിച്ച സമയത്തൊക്കെ അമ്മ ഒത്താശ നല്‍കിയതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നൽകി . കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. എസ്.ഐ. പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പോലീസിന്റെ സഹായത്തോടെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുയകയായിരുന്നു.
45കാരിയായ അമ്മയെ കേസുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം കാഞ്ഞങ്ങാട് സബ് ജയിലിലാക്കി. അച്ഛന്‍ മകളെ എട്ട് വര്‍ഷത്തോളമായി പീഡിപ്പിച്ചു വരികയായിരുന്നു.
പെണ്‍കുട്ടി വിവരം അമ്മയോട് പറഞ്ഞെങ്കിലും ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചേക്കുമെന്ന് ഭയന്ന് വിവരം മൂടി വെക്കുകയും ഒത്താശ ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇവര്‍ നഗരപരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിയുന്നത്. അച്ഛന്‍ മൂന്നു വിവാഹം ചെയ്തിരുന്നു. രണ്ട് ഭാര്യമാരാണ് നിലവില്‍ ഇയാള്‍ക്കുള്ളത്.