അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തില്‍ പൊട്ടിത്തെറി.ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ടിടിവി ദിനകരനെ പിന്തുണച്ച ആറു നേതാക്കളെ പാര്‍ട്ടി പുറത്താക്കി.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലായിരുന്നു അടിയന്തരയോഗം. മുഖ്യമന്ത്രി പളനിസ്വാമി ആര്‍.കെ നഗറിലുണ്ടായത് തിരിച്ചടിയല്ലെന്നും അത് ദിനകരന്റ മായാജാലമാണെന്നും ഫലം സര്‍ക്കാരിന് ഒരു തരത്തിലും തിരിച്ചടിയാവില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
ദിനകരന്റെ വിജയം തട്ടിപ്പിലൂടെയാണെന്നും ക്രമക്കേട് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷം അറിയിച്ചു.പുറത്താക്കിയവരെല്ലാം തന്നെ ദിനകരന് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അണ്ണാഡിഎംകെ ചെന്നൈ ജില്ലാ സെക്രട്ടറി പി.വെട്രിവേല്‍, തേനി ജില്ലാ സെക്രട്ടറി തങ്കതമിഴ് തമിള്‍ സെല്‍വന്‍, രംഷോളിങ് പ്രതിഭാന്‍ എന്നിവരെയാണ് പുറത്താക്കിയത്.