തിരുവനന്തപുരം: പുതുച്ചേരി വ്യാജ വിലാസത്തിൽ ആഡംബര വാഹന രജിസ്‌ട്രേഷന്‍ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റു പറഞ്ഞതായാണ് റിപ്പോര്‍ട്ട്.. വഞ്ചനാ കുറ്റത്തിനുപുറമെ വ്യാജരേഖ ചമച്ചതിനും കേസ് എടുത്തിട്ടുണ്ട്. 2010ല്‍ വാങ്ങിയ ഒരു കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിന് പുറമെ മറ്റൊരു കാറും വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്ത കേസും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് വിട്ടയച്ചത്.
താനല്ല തന്റെ ഓഫീസിലുള്ള ജീവനക്കാരാണ് ഇത്തരത്തില്‍ നടപടി എടുത്തിരിക്കുന്നത്. തന്റെ അറിവോടെയല്ല ഇതുണ്ടായിരിക്കുന്നതെന്നും എത്ര പിഴ അടയ്ക്കുവാനും തയ്യാറാണെന്നും ഫഹദ് പറഞ്ഞുആദ്യ കേസില്‍ ഫഹദ് നികുതി അടച്ചിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യ ഹര്‍ജ്ജിയില്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹാജരായിരിക്കുന്നത്. ഐജിയും എസ്.പിയും അടക്കമുള്ള സംഘമാണ് ഫഹദിനെ ചോദ്യം ചെയ്തത്.