കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതി യുവാക്കളുടെ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടു. കാസര്‍കോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി ആറ് ദമ്പതികളും രണ്ട് കുട്ടികളുമടക്കം 21 പേര്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐ.എസില്‍ ചേര്‍ന്നിരുന്നു . സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ എന്‍.ഐ.എ അന്വേഷണം നടത്തി വരികയാണ് .ദ ന്യുസ് മിനുറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കാണാതായ ആറ് ദമ്പതികളും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ മുതല്‍ ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കിയ എന്‍.ഐ.എ, ഷഫീസുദ്ദീന്‍ തെക്കേകോലത്ത്, റഫീല, അജ്മല, ഷജീര്‍ മംഗലശേരി, സിദ്ദിഖ് ഹുള്‍ അസ്ലം എന്നിവരൊഴികെയുള്ളവര്‍ക്കെതിരെ റെഡ് കോര്‍നര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇസ്ലാമിക പ്രഭാഷകകനായ സാക്കിര്‍ നായ്കിന്റെ സംഭാഷണങ്ങള്‍ ഇവര്‍ നിരന്തരം കേട്ടിരുന്നതായും റിപോര്‍ട്ടുണ്ടായരിുന്നു. കാണാനായ യുവതീ യുവാക്കള്‍ സലഫിസം പഠിക്കാനായി മലപ്പുറം അത്തിക്കുന്ന് മലയിലെ സലഫി സമൂഹത്തെ സമീപിച്ചിരുന്നതായും വിവരമുണ്ട്.