ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

സൗദി വ്യാപാരികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്

Shalini by Shalini
December 25, 2017
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

റിയാദ്: മൂല്യവര്‍ധിത നികുതി സംവിധാനം നടപ്പില്‍ വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സൗദി വ്യാപാരികള്‍ക്ക് അധികൃതരുടെ കര്‍ശനമുന്നറിയിപ്പ് . വാറ്റ് നികുതിയില്‍ കൃതിമം കാണിച്ചാല്‍ വന്‍തുക പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ഉദ്യോഗസ്ഥരുടെ പരിശോധനയുമായി സഹകരിക്കാതിരിക്കുക ,മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് 50,000 റിയാല്‍ വരെ പിഴ അടയ്‌ക്കേണ്ടി വരും.

തെറ്റായ വിവരം നല്‍കി നികുതി ഒഴിവാക്കാനോ, കുറയ്ക്കാനോ ശ്രമിച്ചാൽ നികുതിക്ക് പുറമേ സാധനത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ മൂന്നിരട്ടി തുക വരെ പിഴയായി ഈടാക്കാമെന്നും അധികൃതര്‍ അറിയിച്ചു. ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന വാറ്റുമായി ബന്ധപ്പെട്ടു നിയമലംഘനം കണ്ടെത്തിയാല്‍ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

650012.TIF

വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ വാറ്റ് ഈടാക്കിയാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് സക്കാത്ത് ആണ്ട് ഇന്‍കം ടാക്‌സ് അതോറിറ്റി ഓപ്പറേഷന്‍ മേധാവി ഹമൂദ് അല്‍ ഹര്‍ബി പറഞ്ഞു. നിശ്ചിത സമയത്തിനകം വാറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ പതിനായിരം റിയാല്‍ പിഴ അടയ്‌ക്കേണ്ടി വരും. വാറ്റ് ഒഴിവാക്കാനോ, കുറയ്ക്കാനോ വേണ്ടി തെറ്റായ വിവരം നല്‍കിയാല്‍ അടയ്ക്കാനുള്ള വാറ്റ് ഈടാക്കുന്നതിന് പുറമേ സാധനത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ മൂന്നിരട്ടി വരെ വില പിഴയായി ഈടാക്കും.

ShareTweetSendShareShare
Previous Post

ഫഹദ് ഫാസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും

Next Post

ഐഎസില്‍ ചേര്‍ന്ന 21 മലയാളികളുടെ ചിത്രം എന്‍.ഐ.എ പുറത്തുവിട്ടു

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA