എന്നാൽ കുൽഭൂഷന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും കുടുംബാംഗങ്ങൾക്ക് ആകാംക്ഷയുണ്ട്. ഇന്ന് രാവിലെ പാകിസ്ഥാനിൽ എത്തുന്ന ഇവർ വൈകുന്നേരത്തോടെ ജാദവിനെ കണ്ട് മടങ്ങും. ഇന്ത്യക്കു വേണ്ടി ബലൂചിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങളും,ചാരപ്രവർത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി കുൽഭൂഷണ് വധശിക്ഷ വിധിച്ചത്. 

ഇദ്ദേഹത്തിന്റെ മോചനത്തിനായുള്ള ഇന്ത്യയുടെ ശ്രമം തുടരുകയാണെന്നും ഉടനെ സാധ്യമാകുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷമായി പാകിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷനെ കാണാൻ മുൻപ് പല തവണ കുടുംബം വിസക്കായി അപേക്ഷിച്ചിരുന്നെങ്കിലും പാകിസ്ഥാൻ നിരസിക്കുകയായിരുന്നു