കൊച്ചി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചു വരവു നടത്തി ശോഭിച്ചവരുടെ എണ്ണം കുറവാണ്. എന്നാല്‍ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു തിരിച്ചു വരവായിരുന്നു മഞ്ജു വാര്യരുടേത് . മുൻപ് ലഭിച്ച അതെ സ്നേഹവും സപ്പോർട്ടുമാണ് ഇപ്പോഴും ലഭിക്കുന്നതെന്നും വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് മഞ്ജു തന്നെ തുറന്നു പറയുന്നു. ‘ജീവിതത്തില്‍ അന്നും ഇന്നും എല്ലാം ഞാന്‍ ആസ്വദിക്കുകയായിരുന്നു.ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ശ്രമിച്ചിട്ടില്ല. ‘ ഈ തിരിച്ചുവരവിൽ താന്‍ പൂര്‍ണ്ണ സന്തോഷവതിയാണെന്നും നടി മഞ്ജു വാര്യര്‍ പറഞ്ഞു . 14 വര്‍ഷത്തോളമായി അഭിനയ രംഗത്ത് നിന്നും നൃത്ത രംഗത്ത് നിന്നും വിട്ടു നിന്ന മഞ്ജു ഗുരുവായൂരില്‍ നൃത്തമവതരിപ്പിച്ചുകൊണ്ടാണ് പൊതുവേദിയിലേക്ക് തിരിച്ചെത്തിയത്. മാത്രമല്ല അതോടുകൂടി പ്രേക്ഷകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. വിവാഹത്തിനുശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതില്‍ തനിക്ക് യാതൊരു വിഷമവും ഉണ്ടായിരുന്നില്ലെന്നും അപ്പോഴും താന്‍ സന്തോഷവതിയായിരുന്നെന്നും ആണ് മഞ്ജു പറഞ്ഞത്.
അന്നും ഇന്നുംഒരേപോലെ തുടരുന്ന പ്രേക്ഷകസ്നേഹത്തിനെപ്പറ്റിയും മഞ്ജു വാചാലയായി. പുറത്തുപോകുമ്ബോള്‍ ഇപ്പോഴും സ്ത്രീകള്‍ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കാറുണ്ടെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടെന്നും പറയാറുണ്ട്. ഒരു താരത്തിന് കിട്ടുന്ന സ്നേഹമല്ല അതിലുപരിയായി അവര്‍ക്കുള്ളില്‍ ഉള്ള മകള്‍ക്കോ സഹോദരിക്കോ നല്‍കുന്ന സ്നേഹമാണതെന്ന് മഞ്ജു പറയുന്നു.
സിനിമയില്‍ മൂന്നുവര്‍ഷക്കാലം സജീവമായിയുണ്ടായിരുന്ന മഞ്ജു വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഔള്‍ഡ് ആര്‍ യു വിലുടെ സിനിമാലോകത്തേക്ക് തിരിച്ചുവരവ് നടത്തി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയാണ് മഞ്ജുവിന്റെ പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എറെ പ്രതീക്ഷയുള്ള ചിത്രമാണ് ആമിയെന്നും മഞ്ജു പറഞ്ഞു.