ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശന പ്രഖ്യാപനം ഡിസംബര്‍ 31-ന് നടക്കുമെന്ന് ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകനായ തമിലരുവി മണിയന്‍ അറിയിച്ചു . പോയസ് ഗാര്‍ഡനിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യമറിയിച്ചതെന്ന് മണിയന്‍ പത്രലേഖകരോട് പറഞ്ഞു.
ഡിസംബര്‍ 26-മുതല്‍ 31-വരെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെ നേരിട്ടുകണ്ട് അഭിപ്രായം തേടുമെന്നും മണിയന്‍ പറഞ്ഞു. ചര്‍ച്ചയുടെ ഉള്ളടക്കം രജനീകാന്തും വെളിപ്പെടുത്തില്ലെന്നാണ് തന്റെ വിശ്വാസമെന്നും മണിയന്‍ അറിയിച്ചു.