ശ്രുതിഹസന്റെയും അക്ഷരയുടെയും അമ്മയു൦ കമലഹാസന്‍റെ മുന്‍ ഭാര്യയുംആയ സരിക പെരുവഴിയില്‍ .അമ്മയുടെ മരണത്തെതുടര്‍ന്നാണ് സരിക പ്രതിസന്ധിയിലായത്.നവംബറാലാണ് സരികയുടെ അമ്മ കമല്‍ താക്കൂര്‍ മരിച്ചത്. അമ്മയുടെ വില്‍പ്പത്രത്തില്‍ മുംബൈ ജുഹുവിലെ ഫ്ളാറ്റ് ഉള്‍പ്പെടെ മുഴുവന്‍ സ്വത്തുക്കളും കുടുംബ സുഹൃത്തായ ഡോ: വിക്രം ധാക്കൂറിനാണ് എഴുതിവച്ചിരിക്കുന്നത്.
വില്‍പ്പത്രം നിലനില്‍ക്കുന്നതിനാല്‍ സരികയ്ക്ക് സ്വത്തുക്കളുടെമേല്‍ അവകാശം സ്ഥാപിക്കാനാവില്ല. 2004 ലാണ് സരിഗ കമല്‍ഹാസനുമായി വേര്‍പിരിയുന്നത്. ഇവരുടെ ഇളയ മകള്‍ ശ്രുതി ഹാസനു മുംബൈയില്‍ സ്വന്തമായി വീടുണ്ട്. അക്ഷര ചെന്നൈയില്‍ കമല്‍ഹാസനൊപ്പമാണ് താമസിക്കുന്നത്.
താമസിക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുന്ന സരികയുടെ അവസ്ഥയറിഞ്ഞ് സഹായഹസ്തവുമായി എത്തിയിരിക്കുന്നത് ആമീര്‍ ഖാന്‍. ആമീറിന്റെ ഇളയ സഹോദരിയുടെ അടുത്ത സുഹൃത്താണ് സരിഗ.