23 കാരിയായ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു.പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതി ആക്രമണത്തിന് ഇരയായതെന്നാണ് സൂചന. ഹൈദരാബാദിലെ ലാലഗുഡ എന്ന സ്ഥലത്തായിരുന്നു സംഭവം.
ബൈക്കിലെത്തിയ യുവാവ് പത്ത് മിനിറ്റോളം യുവതിയുമായി സംസാരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.സംസാരിക്കുന്നതിനിടെ ക്ഷുഭിതനായ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.