കെ.പി രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്.
സുഫി പറഞ്ഞ കഥ എന്ന നോവലിന് മുന്‍പ് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ വയലാര്‍ പുരസ്‌കാരം, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ജാതി ചോദിക്കുക, പ്രണയപര്‍വ്വം, കുര്‍ക്‌സ്, പുരുഷ വിലാപം,അവള്‍ മൊഴിയുകയാണ്, ചരമവാര്‍ഷികം, ദൈവത്തിന്റെ പുസ്തകം, അനുഭവം ഓര്‍മ യാത്ര എന്നിവ പ്രധാന കൃതികളാണ്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.