2012ല്‍ സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. നാല് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് സച്ചിന്‍ സഭയില്‍ സംസാരിക്കാന്‍ ആയി എത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ സച്ചിന്‍ സഭയില്‍ എത്തിയെങ്കിലും ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
രാജ്യസഭയില്‍ കന്നി പ്രസംഗം നടത്താനാകാത്തതിന്‍റെ കാരണം . പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യ സഭ ഇന്നത്തേക്ക് പിരിഞ്ഞതിനാലാണ് . കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയണമെന്നു ആവശ്യപ്പെട്ടാണ് സച്ചിന്‍ നോട്ടീസ് സമര്‍പ്പിച്ചത്.