ആലപ്പുഴ: വീടിനുള്ളിൽ മരിച്ചു കിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി.മൃതദേഹത്തിന് പത്ത് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. സരസ്വതി എന്ന 65 കാരിയായ വീട്ടമ്മയുടെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചു കീറിയത്.മാവേലിക്കരയ്ക്ക് സമീപം അറുന്നൂറ്റിമംഗലത്തുള്ള വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന സരസ്വതിയുടെ മരണം അടുപ്പിൽ നിന്ന് തീപടർന്നാണ് സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഏതാനും ദിവസമായി തെരുവുനായ്ക്കൾ സരസ്വതിയുടെ വീടിനുള്ളിൽ കയറിയിറങ്ങുന്നതായും, അന്വേഷിച്ചെത്തിയപ്പോൾ കാണുന്നത് വികൃതമായ നിലയിലുള്ള മൃതദേഹമാണെന്നും നാട്ടുകാർ പറയുന്നു.