മധ്യപ്രദേശിലെ ബിജെപി നേതാവും എംഎല്‍എയുമായ പന്ന ലാല്‍ ലക്ഷ്യ ആണ കാഹ്ലി ദേശസ്നേഹി അല്ലെന്ന പ്രസ്താവനയുമായി രംഗത്തു വന്നത്
സ്വന്തം മണ്ഡലത്തില്‍ ‘സ്‌കില്‍ ഇന്ത്യ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് എംഎല്‍എ വിരാട് കൊഹ്ലിയെ കടന്നാക്രമിച്ചത്. ഇന്ത്യയില്‍ കളിച്ചാണ് വിരാട് കോഹ്ലി വലിയ ധനികനായത്. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ഇന്ത്യ പോരത്രേ? എന്താ, കാശുകാരനായപ്പോള്‍ ഇന്ത്യ തൊട്ടുതീണ്ടാന്‍ പറ്റാത്ത ഇടമായോ? എന്ന് ചോദിച്ചു തുടങ്ങിയ പന്ന ലാല്‍ പിന്നീട് വിരാട് ചെയ്തത് ദേശദ്രോഹം ആണെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിഹാസ നായകന്‍മാരായ കൃഷ്ണനും, രാമനും, വിക്രമാദിത്യനും, യുധിഷ്ഠിരനും പോലും വിവാഹം നടത്തിയത് ഇന്ത്യയിലാണെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ ഇന്ത്യ വിട്ട് മറ്റൊരിടം തേടിയ വിരാട് ദേശസ്‌നേഹി അല്ലെന്നുമായിരുന്നു പന്ന ലാലിന്റെ പരാമര്‍ശം.