. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ല് പുനഃപരിശോധിക്കണമെന്ന വാദവുമായി വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത്. ജഗോരി ആന്റ് ലാബിയ (ക്വീര്‍ ഫെമിനിസ്റ്റ് കലക്ടീവ്) ഉള്‍പ്പെടെ ഒരു ഡസനോളം സ്ത്രീ സംഘടനകളാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി മുന്നോട്ടുവന്നിരിക്കുന്നത് .
നിയമമാക്കുന്നതിനു മുമ്പ് കൂടുതല്‍ ആലോചനകള്‍ നടത്തണം.ഏത് സ്ത്രീയെ സംരക്ഷിക്കാനായാണ് ഈ നിയമം ഉണ്ടാക്കുന്നത് അവരെ തന്നെയാണ് ഇത് ബാധിക്കുകയെന്നാണ് ഈ വനിതാ സംഘടനകളുടെ വാദം.മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് ബെബാക് കലക്ടീവിന്റെ ഹസീന ഖാന്‍ പറഞ്ഞുവിവാഹ മോചനത്തിന് കോടതിയെ സമീപിക്കണമെന്ന ചട്ടമാണ്കൊണ്ടുവരേണ്ടതെന്നും ഹസീന ചൂണ്ടിക്കാട്ടി.
ഒരു ഡസനോളം സ്ത്രീ സംഘടനകളാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി മുന്നോട്ടുവന്നിരിക്കുന്നത്