ലോകത്തെ പലയിടത്തും താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അതില്‍ നിന്നും തനിക്ക് മനസ്സിലായത് മലയാളികള്‍ ഈഗോ വളരെ കുറവാണെന്നും മറ്റുളളവരെ സഹായിക്കാന്‍ അവര്‍ ഓടിയെത്തുമെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
കേരളീയര്‍ കുടുംബത്തിന് നല്‍കുന്ന പ്രാധാന്യവും തന്നെ സന്തോഷിപ്പിച്ചതായി ഇര്‍ഫാന്‍ വിലയിരുത്തുന്നു. പലയിടത്തും ആളുകള്‍ തന്നെ കാണാന്‍ കുടുംബവുമായാണ് എത്തുന്നതെന്നും ഈ മലയാളി സംസ്‌കാരവും തനിക്ക് കേരളത്തെ പ്രിയങ്കരമാക്കുന്നുവെന്നും ഇര്‍ഫാന്‍ പറയുന്നു. വയനാട്, ഈരാറ്റുപേട്ട, തൊടുപുഴ, കോട്ടയം മുവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചിരുന്നു. ഒരിക്കല്‍ മാരാരികുളത്ത് ഞാന്‍ കുടംബത്തോടൊപ്പവും താമസിച്ചു. സത്യസന്ധമായി തന്നെ പറയട്ടെ ഞാനൊരിക്കലും അവിടത്തെ ഗ്രാമീണര്‍ എന്നെ തിരിച്ചറിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അവര്‍ എന്നെ തിരിച്ചറിഞ്ഞു എന്ന് മാത്രമല്ല സ്‌നേഹം കൊണ്ട് പൊതിയുകയായിരുന്നു’ ഇര്‍ഫാന്‍ പറയുന്നു.പിന്നെ എന്നെ ഇവിടെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. കേരളീയര്‍ മുതിര്‍ന്നവരെ വളരെയേറെ ബഹുമാറിക്കുന്നു, മാത്രവുമല്ല കേരളീയരുടെ ഈഗോ ലെവല്‍ വളരെ കുറവാണ്.
മീന്‍ വിഭവങ്ങള്‍ ഞാനേറെ ആസ്വദിക്കുന്നു. ഒരിക്കല്‍ യാത്രയ്ക്കിടെ ഞാന്‍ റോഡ് സൈഡിലെ ഒരു ഹോട്ടലില്‍ ഇറങ്ങി ഭക്ഷണം കഴിച്ചിരുന്നു. വളരെ ആസ്വാദ്യകരമായ ഭക്ഷണം ആയിരുന്നു അത്. കേരത്തിലെ അപ്പവും കുറുമയുമെല്ലാം എനിക്കേറെ ഇഷ്ടമാണ്. എവിടെ പോയാലും അവിടത്തെ പ്രദേശിക ഭക്ഷണം കഴിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്’ ഇര്‍ഫാന്‍ പറയുന്നു.സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇര്‍ഫാന്‍ മലയാളികളേയും കേരളത്തേയും പ്രശംസകൊണ്ട് മൂടിയത്