തിരുവനന്തപുരം : പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രാഷ്ട്രീയത്തിലേക്ക്. സിപിഐ ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ എത്തി ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച ചര്‍ച്ചകൾ നടത്തിയെന്നാണ് വിവരം.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഭാഗ്യലക്ഷ്മിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. താന്‍ ഇടതുപക്ഷ അനുഭാവിയാണ്. തനിക്ക് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പാര്‍ട്ടി സിപിഐയാണ്. സിപിഎമ്മുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നു ഇല്ലെന്നും താരം അറിയിച്ചു.