പള്ളി നിര്‍മ്മാണത്തിനെന്ന പേരില്‍ ദുബായില്‍നിന്നും കണ്ണൂരില്‍ നിന്നും പണപ്പിരിവ് നടത്തി .ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ഫണ്ടിംഗ് നടന്നതിന്റെ വിവരങ്ങള്‍ പൊലീസ് എന്‍.ഐ.എയ്ക്ക് കൈമാറി .
പാപ്പിനിശേരി സ്വദേശി തസ്ലീമാണ്. ഐസിസ് ക്യാംപിലുള്ളവരും നാടുവിട്ടവരുമായ കണ്ണൂര്‍ സ്വദേശികളടക്കമുള്ളവര്‍ക്കാണ് ഇയാള്‍ പണമെത്തിക്കുന്നത് .മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, വളപട്ടണം സ്വദേശി അബ്ദുല്‍റസാഖ്, തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നീ അഞ്ച് പേര്‍ക്കെതിരായ കേസ് ഏറ്റെടുത്ത് എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കൈമാറിയിരിക്കുന്നത്.
ഫണ്ടിംഗ് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നുവെങ്കിലും ഒളിവിലുള്ള തസ്ലീമിനെ ഇതുവരെ പിടികൂടാനായിട്ടില്ല.കണ്ണൂരിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ മിഥിലാജിന്റെ അക്കൗണ്ടിലേക്ക് നാല്‍പ്പതിനായിരം രൂപ, നേരത്തെ പിടിയിലായ ഷാജഹാന് ഷാര്‍ജയില്‍ വെച്ച് ഒരു ലക്ഷം രൂപ എന്നിവ തസ്ലീം കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ ഒരു ടെക്‌സ്‌റ്റെല്‍സ് ഉടമ വഴിയാണ് ഷാജഹാന് പണം നല്‍കിയത്.ഡോളറായും രൂപയായും വേറെയും നിരവധി പേര്‍ക്ക് പണമെത്തിച്ച് നല്‍കിയതായി വിവരമുണ്ട്.