ബംഗുളൂരുവില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതിനെതിരെ കര്‍ണ്ണാടകത്തില്‍ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടിയെ തന്റെ നാടായ കോഴിക്കോട്ടേയ്ക്ക് സ്വാഗതം ചെയ്ത് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്.സണ്ണിയെ കോഴിക്കോട്ടേയ്ക്ക് കൊണ്ടു വന്നാലോ എന്ന ആഗ്രഹം സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ് ബുക്കിലൂടെയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി നിരവധിപേരാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതു വല്‍സര പരിപാടിയില്‍
പന്‌കെടുക്കുവാന്‍ അനുമതി നഷേധിച്ചു എന്നു കേട്ടു…
ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം…
ആത്മഹതൃാ ഭീഷിണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി…
നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍
കൊണ്ടു വന്നാലോ ?പൊളിക്കില്ലേ….(ഇവിടെ ഇപ്പോള്‍ അര് എതിര്‍ക്കാന്‍ ?)
കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍
കണ്‍കുളിര്‍ക്കെ കണ്ടു…. അതിനാല്‍ ഇത്തവണ ഞാനെന്‌ടെ
സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വം
ക്ഷണിക്കുന്നു…!
(വാല്‍ കഷ്ണം:- എന്‌ടെ ഒരു കാലത്തും നടക്കുവാന്‍ സാദ്ധൃതയില്ലാത്ത സ്വപ്നം….ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക..
ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി…)