കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഓഖി ദുരിതബാധിതരെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും കേരളത്തിലേക്ക് എത്തുന്നു .
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. 18, 19 തിയതികളിലായിരിക്കും സന്ദര്‍ശനം. കേരളത്തിലെത്തുന്ന മോദി ലക്ഷദ്വീപിലും സന്ദർശനം നടത്തുന്നുണ്ട്.നേരത്തെ ഓഖി ദുരന്തം വിതച്ചു കടന്നുപോയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കാനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ലത്തീന്‍ സഭാനേതൃത്വം അടക്കമുള്ളവര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.