ഉറ്റവരെയും ഉടയവരെയും ദുഃഖത്തിലാഴ്‌ത്തി നിയാസ് ഓർമായായി .ഒരു നാടിന്റെ മുഴുവന്‍ പ്രാർത്ഥനയും വിഫലമായികുമ്പോൾ. ഗ്രാമം മുഴുവനും ആ ഞെട്ടലിൽ നിന്നും മോചനം നേടിയിട്ടില്ല .കഴിഞ്ഞ പത്തു ദിവസമായി സൗദിയിലെഅൽഖോബാർ ആരെംക്കോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽആയിരുന്നു നിയാസ് .ഇന്നു രാവിലെയാണു മരണത്തിനുമുന്നില്‍ കീഴടങ്ങിയത് .
പത്തനാപുരം കുണ്ടയം നിയാസ് മൻസിലിൽ അബ്ദുൾ ലത്തീഫിന്റെയും ആരിഫയുടെയും മകനാണ് നിയാസ്.29 വയസായിരുന്നു. ബ്രെയിൻ സ്‌ട്രോക്കിനെ തുടർന്ന് പെട്ടെന്നുണ്ടായ ആഘാതം നിയാസിനെ അബോധാവസ്ഥയിൽ ആക്കി .കഴിഞ്ഞ രണ്ടു വർഷമായി സൗദിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കി വരുകയായിരുന്നു നിയാസ് .വിവാഹം കഴിഞ് നാലു മാസത്തിനു ശേഷം സൗദിയിൽ പോയി .അകാലത്തിൽ പൊലിഞ്ഞു പോയ നിയാസിനെ ഓർത്തു ഒരു ഗ്രാമം മുഴുവനും തേങ്ങുകയാണ് .
ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത് .ഇപ്പോൾ സൗദിയിലെ ആരെംക്കോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം അടുത്ത വ്യാഴാഴ്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു .മൃതദേഹം പിന്നീട് മഞ്ചള്ളൂർ കുണ്ടയം മുസ്ലിം ജമാ അത്തിൽ നടക്കും .അലിമ യാണ് ഭാര്യ .ഒരു മകളുണ്ട്