ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയില്‍ പുരസ്‌ക്കാര നേട്ടവുമായി മലയാളി വിദ്യാര്‍ത്ഥിനി ഗവര്‍ണ്ണറുടെ എന്‍വയോണ്മെന്റല്‍ അവാര്‍ഡ് തിളക്കവുമായി സഞ്ജന

മൊയ്തീന്‍ പുത്തന്‍ചിറ ന്യുയോര്‍ക്ക്‌ by മൊയ്തീന്‍ പുത്തന്‍ചിറ ന്യുയോര്‍ക്ക്‌
December 15, 2017
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

ന്യൂജെഴ്‌സി:  2017 ലെ ഗവര്‍ണ്ണറുടെ ‘എന്‍വയോണ്മെന്റല്‍ എക്‌സലന്‍സ്’ പുരസ്‌കാരം സഞ്ജന കാലോത്തിന്. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തിലാണ് സഞ്ജനക്ക് പുരസ്‌കാരം ലഭിച്ചത്. ഈ മാസം 11 ന് ട്രെന്റണിലുള്ള ന്യൂജേഴ്‌സി സ്റ്റേറ്റ് മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ സഞ്ജന അവാര്‍ഡ് ഏറ്റുവാങ്ങി. ഭൗമദിനമായ ഏപ്രില്‍ 22 ന് സഞ്ജന ആരും പറയാതെ സ്വന്തം ഇഷ്ടപ്രകാരം തന്റെ വീടിന്റെ പിന്‍വശത്തെയും താന്‍ താമസിക്കുന്ന തെരുവിലെയും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് കണ്ട സഞ്ജനയുടെ മാതാവ് അത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ തെരുവിലെ മുഴുവന്‍ ആളുകളും ഇതുപോലെ ചെയ്താല്‍ അവിടം എത്രമാത്രം മനോഹരമാകുമെന്ന ആശയം അവള്‍ പിതാവിനോട് പങ്കുവെച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് S.E.E (സേവ് എര്‍ത്ത് & എന്‍വയോണ്‍മെന്റ്) എന്ന പേരില്‍ ഒരു മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അവര്‍ അംഗങ്ങളായ ഡബ്ല്യൂ.എം.സി. എന്ന സംഘടന വഴിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് മത്സരത്തില്‍ പങ്കെടുക്കാന്‍ അവര്‍ എല്ലാവരെയും ക്ഷണിച്ചു. ജൂണ്‍ 5 മുതല്‍ ആ സമ്മര്‍ വെക്കേഷന്‍ പൂര്‍ണമായും പരിസ്ഥിതിയെ സംരക്ഷിക്കാനായി ചെയ്ത പ്രവൃത്തികള്‍ ഓരോരുത്തരും റെക്കോര്‍ഡ് ചെയ്യാനായിരുന്നു മത്സരം.75 പേരോളം പങ്കെടുത്ത ഒരു മത്സരം സംഘടിപ്പിക്കുന്നതിന് പ്രേരണ നല്‍കുക വഴി നിരവധിയാളുകളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും സഞ്ജനക്കായി. ഈ പ്രവര്‍ത്തനമാണ് സഞ്ജനയെ ഗവര്‍ണറുടെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഈ പുരസ്‌കാരം തന്നെയാണ് പരിസ്ഥിതി സംബന്ധമായി സംസ്ഥാനത്തെ പ്രധാന അവാര്‍ഡും.ന്യൂജെഴ്‌സിയില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിലമതിക്കാനാകാത്ത സംഭാവന നല്‍കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, കൂട്ടായ്മകള്‍, യുവാക്കള്‍ തുടങ്ങിയവര്‍ക്കാണ് ഈ പുരസ്‌കാരം നല്‍കപ്പെടുന്നത്. ന്യൂജെഴ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍, ദ ന്യൂജേഴ്‌സി എന്‍വയോണ്‍മെന്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ്, ന്യൂജേഴ്‌സി കോര്‍പറേഷന്‍ സ്‌പോണ്‍സര്‍ എന്നിവ ന്യൂജേഴ്‌സി സ്റ്റേറ്റ് ലീഗ് ഓഫ് മുനിസിപ്പാലിറ്റീസുമായി സഹകരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.

ShareTweetSendShareShare
Previous Post

അറബിനാട്ടിലെ മലയാളികളുടെ വാനമ്പാടിയെ പരിചയപ്പെടാം ഇത് അനീഷാ ഷഹീര്‍

Next Post

സൈനിക ഇടപെടൽ നടന്ന ആദ്യമാസം തന്നെ 6700 രോഹിൻഗ്യകൾ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സി (എംഎസ്എഫ്) ന്റെ നിഗമനം

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA