തിരുവനന്തപുരം: ശനിയാഴ്ച മുതൽ ജനുവരി 20 വരെ കൊല്ലം-എറണാകുളം റൂട്ടിൽ സ്പെഷൽ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ. എറണാകുളത്തു നിന്നും കോട്ടയം വഴി കൊല്ലത്തേക്കു പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ ശനിയാഴ്ച മുതല്‍ ജനുവരി 20 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.40 നും കൊല്ലത്തു നിന്നും ആലപ്പുഴ വഴി എറണാകുളത്തേക്കു പോകുന്ന പാസഞ്ചർ ട്രെയിൻ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 8.50 ന് കൊല്ലത്തു നിന്നും സർവീസ് ആരംഭിക്കും.