ADVERTISEMENT
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA
No Result
View All Result
Jagratha News
No Result
View All Result
Home LATEST NEWS

ഹൗസ് ബോട്ടിൽ മധുവിധു ആഘോഷിച്ച മലയാളി ദമ്പതികളുടെ കിടപ്പറ രംഗങ്ങൾ പുറത്ത് ..

Shalini by Shalini
December 14, 2017
in LATEST NEWS
Share on FacebookShare on TwitterWhatsAppTelegram

ആലപ്പുഴയിലെ ഹൗസ് ബോട്ടിൽ മധുവിധു ആഘോഷിച്ച മലയാളി യുവദമ്പതികളുടെ കിടപ്പറരംഗങ്ങള്‍ പുറത്ത് . ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായിിക്കുന്നത് .എന്നാല്‍ ഇതിനുശേഷം ബ്രിട്ടനിലേക്ക് മടങ്ങിയ ദമ്പതികള്‍ സംഭവം അറിഞ്ഞിരുന്നില്ല .അതുകൊണ്ടു തന്നെ അവരുടെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട് .നേരത്തെയും ഹൌസ് ബോട്ടുകള്‍ കേന്ദ്രീകരിച്ചു ഇത്തരം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യ്പെട്ടിട്ടുണ്ട്. എന്നാല്‍ പേരുകേട്ട ഹൌസ് ബോട്ടുകളെക്കാള്‍  അനധികൃതമായി ഓടുന്ന ബോട്ടുകളില്‍ ആണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പലപ്പോഴും ഉടമകള്‍ ഇതൊന്നും അറിയുന്നില്ല.പകരം എത്തുന്ന ജീവനക്കാര്‍ ആണ് ഇതില്‍ പ്രതികള്‍.

കായല്‍ സൌന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന ദമ്പതികള്‍ അറിയാതെ അവരുടെ കിടപ്പറയിലും ബാത്ത്റൂമിലും ക്യാമറ ഫിറ്റ്‌ ചെയ്താണ് രംഗങ്ങള്‍ എടുക്കുന്നത്. ബോട്ടില്‍ നിന്നും യാത്രക്കാര്‍ പോയ ശേഷം ഇത് ജീവനകാര്‍ എടുക്കുകയാണ് ചെയ്യുക. കുറച്ചു നാള്‍ മുന്‍പ് ഹൌസ്ബോട്ടില്‍ സഞ്ചരിച്ച ദമ്പതികള്‍ ജീവനകാരുടെ ഉപദ്രവം ഭയന്ന് അടുത്തുള്ള റിസോട്ടില്‍ അഭയം തേടിയ സംഭവം ഉണ്ടായിരുന്നു.

ഉത്തരവാദിത്തമില്ലാത്ത ചില ഉടമകൾ അന്വേഷണം നടത്താതെ നിയമിക്കുന്ന ജീവനക്കാർ  ആണ് മിക്കതിലും പ്രതികള്‍.വഞ്ചിവീട് വ്യവസായത്തിന് ഇവർ സമ്മാനിക്കുന്ന ചീത്തപ്പേരിന്റെ അവസാന സംഭവമാണു കഴിഞ്ഞ ദിവസം ബ്രിട്ടിഷ് യുവതിക്കു വഞ്ചിവീട് യാത്രയ്ക്കിടയിലുണ്ടായത്. സംഭവം ലോകമാകെ നിമിഷങ്ങൾ കൊണ്ട് അറിഞ്ഞു. മസ്സാജ് ചെയ്തു തരാം എന്ന പേരില്‍ യുവതിയെ വഞ്ചി വീട്ടില്‍ കയറ്റി ജീവനകാരന്‍ പീഡിപ്പിക്കുകയായിരുന്നു.

പരാതി ബ്രിട്ടിഷ് എംബസിയിലാണു യുവതി അറിയിച്ചത്.എംബസിയിൽ നിന്നു കേന്ദ്രമന്ത്രിക്കും തുടർന്നു മുഖ്യമന്ത്രിക്കും കലക്ടർക്കും റിപ്പോർട്ട് നീങ്ങി. വിദേശീയർക്കു നേരെയുണ്ടാകുന്ന ഓരോ അതിക്രമവും മോശം ഇടപെടലും ലോക ടൂറിസം ഭൂപടത്തിലെ നമ്മുടെ നാടിന്റെ നിലവാരം ഇടിച്ചുതാഴ്ത്തും. അവർ സ്വസ്ഥമായി നടക്കണം വിദേശീയരും തദ്ദേശീയരുമായ ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണ് ആലപ്പുഴ നഗരത്തിൽ ദിനംതോ‍റുമെത്തുന്നത്. നഗരത്തിലെ തെരുവുകളിലൂടെ ഒറ്റയ്ക്കും കൂട്ടായും നടന്നും സൈക്കിളിലുമായി അവർ ചുറ്റിത്തിരിയും.

വഞ്ചിവീടും ശിക്കാര ബോട്ടുമെടുത്ത‍ു കായലിൽ കറങ്ങും. നമ്മുടെ നാട്ടിലെത്തുന്നവർ ആരായാലും നമ്മുടെ അതിഥിയാണെന്നും അവർക്കു മികച്ച സേവനം നൽകണമെന്നും സ്വയം കരുതിയില്ലെങ്കിൽ നാട്ടിലെ പ്രധാന വ്യവസായത്തിന് അധികം ആയുസുണ്ടാകില്ല. ആലപ്പുഴ നഗരത്തിൽ നടക്കാനിറങ്ങിയ ജർമൻ യുവതി ആക്രമിക്കപ്പെട്ടത് ഏതാനും മാസം മുൻപാണ്. കുറച്ചു നാൾ മുൻപാണു മനോരോഗ വിദഗ്‌ധയായ ഇറ്റാലിയൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ഹൗസ് ബോട്ടിലെ പാചകക്കാരൻ അറസ്റ്റിലായത്.

ഡൽഹി സ്വദേശിനികളായ വിദ്യാർഥിനികൾക്കു വഞ്ചിവീട് യാത്രയ്ക്കിടയിൽ ജീവനക്കാരന്റെ മോശം പെരുമാറ്റം നേരിടേണ്ടിവന്നതും ബോട്ട് യാത്ര നടത്തുകയായിരുന്ന വ‍ിദേശ വനിതകൾക്കു മുന്നിൽ ബോട്ട് ജീവനക്കാരൻ നഗ്നതാ പ്രദർശനം നടത്തിയതുമൊക്കെ വഞ്ചിവീട് വ്യവസായത്തിനാകെ കരിനിഴൽ പരത്തിയ സംഭവങ്ങളായിരുന്നു. ജീവനക്കാരന്റെ പേരെന്താ? യാത്രക്കാരുമായി പുറപ്പെട്ട വഞ്ചിവീട്ടിലെ ജീവനക്കാരന്റെ പേരെന്താണെന്നു ചോദിച്ചാൽ ഉത്തരം പറയാൻ കഴിയുന്ന ഉടമകളുടെ എണ്ണം തീരെ കുറവായിരിക്കും.

പേര് അറിയാവുന്നവരോടു ജീവനക്കാരന്റെ വീട് എവിടെയാണെന്നോ പൂർവചരിത്രമെന്താണെന്നോ ചോദിച്ചാൽ പിന്നെയും കുഴയും. താൻ നിയമിക്കുന്ന ജീവനക്കാരന്റെ ഒരു വിവരവും അറിയാതെയാണു സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കയറ്റിവിടുന്നത്. ക്രിമ‍ിനൽ കുറ്റങ്ങൾ ചെയ്തു മ‍ുങ്ങി നടക്കുന്ന പലർക്കും താൽക്ക‍ാലിക ഇടത്താവളമായി വഞ്ചിവീടുകൾ മാറുന്നുവെന്നു പറയുന്നതു ബോട്ട് ഉടമകൾ തന്നെയാണ്. ജീവനക്കാരെ ലഭിക്കാനുള്ള പ്രയാസം കാരണം ഒരു അന്വേഷണവും നടത്താതെയാണു പലരും ജീവനക്കാരെ നിയമിക്കുന്നത്. എന്തെങ്കിലും പരാതിയുയരുന്ന ജീവനക്കാരനെ പിരിച്ചുവിട്ടാലുടൻ യൂണിയനുകൾ സംഘടിക്കും. ബോട്ട് പിടിച്ചുകെട്ടുന്നിടത്തോളമെത്തും പലപ്പോഴും സമരങ്ങൾ.

ShareTweetSendShareShare
Previous Post

നായകനായി രോഹിത്ത്.

Next Post

അംജാദും പ്രവീണയും തട്ടിപ്പുകൾ കൂടുതലും നടത്തിയിരുന്നത് രാത്രികാലങ്ങളിൽ ; ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

Related Posts

LATEST NEWS

പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു

LATEST NEWS

ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്

LATEST NEWS

കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ

LATEST STORIES

  • പ്രണയ വസന്തത്തിന്റെ കുളിരേറ്റ് കൊല്ലത്ത് യൂണിവേഴ്സിറ്റി കലോൽത്സവത്തിന് തിരിതെളിഞ്ഞു
  • ശ്രീനന്ദന് രക്തമൂല കോശദാതാവിനെ തേടി പത്തനാപുരത്ത് ക്യാമ്പ്
  • കോൺഗ്രസ് നേതാവ് യു നൗഷാദിന്റെ പ്രസംഗം വെട്ടിമുറിച്ച് അനുകൂലമാക്കി ഗണേഷ്‌കുമാർ എം എൽ എ യുടെ ഫേസ് ബുക്ക് പേജിൽ
  • ദുബായിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘത്തിനെതിരെ ഇന്ത്യൻ എംബസിക്ക് പരാതി
  • സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അതിരുവിട്ട ആക്ഷേപം
  • സിപ്‌സി ക്രിമിനൽ ;നിരവധി സ്റ്റേഷനുകളിൽ കേസ്
  • Contribute
  • Disclaimer
  • Privacy Policy
  • Terms and Conditions
© 2018 Jagratha News
No Result
View All Result
  • LATEST
  • EXCLUSIVE
  • CRIME
  • IMPACT
  • GULF FOCUS
  • SPECIAL
  • CINEMA