ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.വടക്കന്‍ മധ്യ ഗുജറാത്തില്‍ പതിനാലു ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ 2.22 കോടി വോട്ടര്‍മാര്‍ ഇന്നു ബൂത്തുകളിലെത്തും.
നാട്ടുകാരനായ പ്രധാനമന്ത്രിയെ ഗുജറാത്ത്കാര്‍ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ 22 വര്‍ഷത്തെ ബി.ജെ.പി. ഭരണത്തോടുള്ള മടുപ്പും ജാതി സംഘടനകളോട് സഖ്യം ചേര്‍ന്നതും തങ്ങള്‍ക്ക് ചരിത്രമെഴുതാനുള്ള വഴിയൊരുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.. പോളിങ് പൂര്‍ത്തിയായ ശേഷം വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. എന്നാല്‍ വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണ൦.
രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്,ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് .മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ഖാന്‍പുരിലും കേന്ദ്ര ധനമന്തി അരുണ്‍ ജയ്റ്റ്‌ലി സവിശേഷതപ്രധാനമന്ത്രി മോദി അഹമ്മദാബാദിലെ നിശാന്‍ വിദ്യാലയത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുരയിലും വെജല്‍പുരിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി ബൊര്‍സാദിലും ഇന്നു വോട്ടു രേഖപ്പെടുത്തും.