ദുബായ് : യുഎഇയിൽ ജോലിക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് ശിക്ഷാ ഇളവ് .ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഒരു വർഷമെന്ന ശിക്ഷാ കാലാവധി 3 മാസമാക്കി കുറച്ചത്.33 വയസുള്ള സ്പോൺസർ ഭീഷണിപ്പെടുത്തിയും മർദിച്ചും മാനഭംഗപ്പെടുത്തിയെന്ന് ഫിലിപ്പിൻ സ്വദേശിയായ വീട്ടുജോലിക്കാരിയാണ് (28 ) പരാതി നൽകിയത്. ഒക്ടോബർ നാലിന് സ്ത്രീ പരാതിനൽകിയത്.
2016 സെപ്റ്റംബറിൽ യുഎഇയിൽ ജോലിക്കെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ പീഡനം നേരിടേണ്ടി വന്നു. എതിർക്കുകയാണെങ്കിൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. ഫ്ലാറ്റിൽ ആരും ഇല്ലായിരുന്നു. അതിനാൽ തന്നെ ബഹളം വച്ചിട്ടു കാര്യമില്ലെന്ന് വ്യക്തമായതോടെ മിണ്ടാതെയിരുന്നെന്നും ഉച്ചയോടെ, ഫ്ലാറ്റിൽ നിന്നും ഒാടി രക്ഷപ്പെടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ഫോറൻസിക് പരിശോധനയിൽ യുവതി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് മനസിലാക്കി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റതിന്റെ പാടുകളുമുണ്ട്. ഡിസംബർ 24ന് കേസിൽ വീണ്ടും വാദം തുടരും.