ദുബായ് : ഓൺലൈനിലൂടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച അറബ് യുവതിയെ അബുദാബിയിൽ നിന്നും പിടികൂടി. സദാചാര വിരുദ്ധമായ വീഡിയോകളുടെ പ്രചാരണത്തിനായി യുവതി സ്നാപ് ചാറ്റ്, ഇൻസ്റ്റാഗ്രാം , ട്വിറ്റർ എന്നീ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ അകൗണ്ട് എടുത്തിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അബുദാബി സൈബർ ക്രൈം കോടതി യുവതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതെന്ന് അറബ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
യുവതിയുടെ ഇൻറർ നെറ്റ് ഉപയോഗം നിയമവിരുദ്ധമാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് എഇ അറ്റോർണി ജനറലുമായി ബന്ധപ്പെട്ട സ്ഥാപനം അറിയിച്ചു. ഇതുകൂടാതെ ധമനി എന്ന പേരിൽ യുവതി സോഷ്യൽ മീഡിയയിൽ അകൗണ്ട് എടുക്കുകയും ഇതിലൂടെ അശ്ലീലമായ വീഡിയോകൾ പ്രചരിപ്പിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
കുറ്റകൃത്യ കോടതിയിൽ കേസ് അനിശ്ചിതാവസ്ഥയിലായതിനാൽ യുവതി ഇപ്പോൾ കസ്റ്റഡിയിലാണുള്ളത്.