അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍.റിച്ചിയെകുറിച് മോശം കമെന്റ് ഫസിബൂക് പോസ്റ്റ് ച്യ്തുവെന്നത്തിന്റെ പേരില്‍ തന്റെ ഇമേജിനെ മോശമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നീക്കം നടത്തിയെന്നും സിനിമയുടെ മോശം പെര്‍ഫോമന്‍സിന് കാരണം തന്റെ കമന്റാണെന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന്റെയും പശ്ചാത്തലത്തിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ രൂപേഷ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ദിവസം തന്നെ റിച്ചിയെക്കുറിച്ച് മോശം കമന്റ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത രൂപേഷ് പീതാംബരനെതിരെ നടപടി ആവശ്യപ്പെട്ട് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് വിനോദ് ഷൊര്‍ണൂര്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു.
താന്‍ റിച്ചിയെക്കുറിച്ച് മോശം കമന്റ് പറയുകയായിരുന്നില്ലെന്നും. തന്റെ സുഹൃത്ത് ചിത്രത്തെക്കുറിച്ച് നല്ലത് പറയുകയായിരുന്നു എന്നതാണ് രൂപേഷ് നല്‍കുന്ന വിശദീകരണം. ഇത് പറഞ്ഞ് അദ്ദേഹം പിന്നീട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
റിച്ചി എന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രത്തെക്കുറിച്ച് രൂപേഷ് നടത്തിയ നെഗറ്റീവ് കമന്റ് സിനിമയെ ബാധിച്ചുവെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ആളുകളും ഉയര്‍ത്തുന്ന പ്രധാന ആരോപണം