ദുബായ് : യുവതിയെ കൊലപ്പെടുത്തിയ ഏഴ് ഏഷ്യൻ വംശജർ അബുദാബി പോലീസിൻറെ പിടിയിൽ.കൊലപാതക സംഘത്തിൽ ഒരു യുവതിയും ഉൾപ്പെടുംട്ടിട്ടുണ്ട് . കൊല്ലപ്പെട്ട യുവതിയും ഇവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം നടത്തിയത്. മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്.
മറ്റ് ആറുപേരെ ഇതിനായി വിവിധ എമിറേറ്റുകളിൽ നിന്ന് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വകുപ്പ് ഡയറക്ടർ മേജർ ജനറൽ അമീർ മുഹമ്മദ് അൽ മുഹൈരി പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുടെ കൈയ്യിൽ നിന്നും മോഷ്ടിച്ച പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പും ആഭരണങ്ങളും പിടിയിലായവരുടെ കയ്യിൽ നിന്നും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.