ബുദ്ധിവൈകല്യം ഉള്ള കുട്ടികളെ സംബന്ധിച്ച് നടത്തിയ വൈദീകന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മദ്യപിക്കുന്നവർക്കും ബ്ലൂഫിലിം കാണുന്നവർക്കുമാണ് മന്ദബുദ്ധി കുഞ്ഞുങ്ങൾ ജനിക്കുന്നതെന്ന തരത്തിലാണ് വൈദീകൻറെ പ്രസംഗം . ‘കണ്ടില്ലേ ഇഴഞ്ഞ് നടക്കുന്ന മന്ദബുദ്ധി പിള്ളേർ. പണം ധാരാളം ഉള്ളവര്‍ക്കും ഈ കുട്ടികൾ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാൻ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളും മന്ദബുദ്ധികളാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.
ബുദ്ധിവൈകല്യം ഉള്ള കുട്ടികളുടെ കുടുംബത്തെ ഇയാൾ മനഃപൂർവ്വം അധിക്ഷേപിക്കുകയാണെന്നാണ് പൊതുവെയുള്ള ആരോപണം. അയർലന്റിൽ ധ്യാനത്തിനു പോയപ്പോൾ 100 കണക്കിന് മന്ദബുദ്ധികളാണ് മലയാളി മാതാപിതാക്കൾക്ക് എന്നും വിവാദ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട് .
അതിരു വിട്ട രീതിയിലായിരുന്നു അദ്ദേഹത്തിൻറെ പ്രസംഗം . ബുദ്ധിവൈകല്യമുള്ള കുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തേയും തരംതാഴ്‌ത്തും വിധത്തിലുള്ള ഈ പ്രസംഗം വൈറലായതോടേ വൈദീകനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുവന്നത്. വൈദീകനെ ആർക്കെങ്കിലും തിരിച്ചറിയാനായാൽ പോലീസിൽ കേസ് കൊടുക്കാമെന്നാണ് പലരുടെയും അഭിപ്രായം.